Loading
Bringing healthcare to all, one small contribution at a time. Together, we can make a difference!
ഈ ഉദ്യമത്തിൽ പങ്കെടുക്കാനുള്ള താങ്കളുടെ താല്പര്യം താഴെ കൊടുത്തിരിക്കുന്ന ഫോം പൂരിപ്പിച്ചു നൽകികൊണ്ട് തുടങ്ങുക
പാവപ്പെട്ട ആളുകൾക്ക് മരുന്ന് വിതരണം ചെയ്യുന്നതിനായി പ്രതിമാസം 100 രൂപ മുതൽ താങ്കൾക്ക് സംഭാവന ചെയ്യാവുന്നതാണ്
ഒരു രെജിസ്ട്രേഷനിലൂടെ തന്നെ കുടുബാംഗങ്ങളുടെ പേരിലും സുഹൃത്തുക്കളുടെ പേരിലും ഈ പദ്ധതിയിൽ സംഭാവന നൽകാവുന്നതാണ്
ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ്, ഗൂഗിൾ പേ പോലുള്ള യുപിഐ മുഖേനയും ഈ പദ്ധതിയുടെ ഭാഗമാവാൻ സൗകര്യമുള്ളതാണ്.
"അന്പൊടെ തൃത്താല" താങ്കളും ഈ മഹത്തായ പദ്ധതിയുടെ ഭാഗമാവുകയാണ്.
കേരളത്തിൻ്റെ പൊതുമണ്ഡലത്തിൽ പതിറ്റാണ്ടുകളുടെ പ്രവർത്തന പാരമ്പര്യമുള്ള അഡ്വക്കേറ്റ് എം ബി രാജേഷ് തൃത്താല മണ്ഡലത്തിൽ നടപ്പിലാക്കുന്ന പദ്ധതിയാണിത്. മണ്ഡലത്തിലെ താഴ്ന്ന വരുമാനക്കാരായ ആളുകൾക്ക് മരുന്ന് ഉൾപ്പെടെ ചികിത്സ സഹായം നടപ്പിലാക്കുന്ന പദ്ധതിയാണ്. ജനറിക് മരുന്നുകൾ മാത്രമാണ് ഈ പദ്ധതി വഴി വിതരണം ചെയ്യുന്നത് .
ക്രൗഡ് ഫണ്ടിങ് മുഖേനയാണ് പദ്ധതിക്ക് വേണ്ട ധനം കണ്ടെത്തുന്നത് പ്രതിമാസം 100 രൂപ വീതം ഈ പദ്ധതിക്ക് സംഭാവന ചെയ്യാൻ തയ്യാറുള്ള ആളുകളെ സംഘടിപ്പിച്ചാണ് ഇത് സാധ്യമാക്കുന്നത്.
പ്രതിമാസം 100 രൂപ ഈ പദ്ധതിക്ക് നീക്കിവെക്കാൻ തയ്യാറാവുന്നതോടെ താങ്കളും ഈ മഹത്തായ പദ്ധതിയുടെ ഭാഗമാവുകയാണ്. ഇതിൽ ബന്ധുക്കളെയും സുഹൃത്തുക്കളെയും പങ്കെടുപ്പിച്ച് ഇത് വിജയിപ്പിക്കാവുന്നതാണ്
A person who donates time, money, experience, skills or talent to help create a better world anyone can be a philanthropist.
Let’s do our best to answer your most frequently asked questions.
തൃത്താല: കേരളത്തിൽ പാലക്കാട് ജില്ലയുടെ പടിഞ്ഞാറെ അറ്റത്ത് സ്ഥിതിചെയ്യുന്നതും, മലപ്പുറം, തൃശൂർ ജില്ലകളുമായി അതിർത്തി പങ്കിടുന്ന പ്രദേശമാണ് തൃത്താല. നിളാനദിയുടെ ഓരം ചേർന്ന് കിടക്കുന്ന മനോഹരമായ ഗ്രാമാലംകൃതമായ ഭൂമികയായ തൃത്താല ഐത്യഹ്യങ്ങളുടെയും, സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനങ്ങളുടെയും, നിരവധി സാഹിത്യ നായകൻമാരുടെയും ഇടം കൂടിയാണ്. കർഷകരും , തൊഴിലാളികളും, സാധാരണക്കാരും , പ്രവാസികളുമായവരാണ് ഭൂരിപക്ഷം ജനവിഭാഗങ്ങളും. തൃത്താല, പരുതൂർ, നാഗലശ്ശേരി, തിരുമിറ്റക്കോട്, ചാലിശ്ശേരി, ആനക്കര, കപ്പൂർ, പട്ടിത്തറ,തുടങ്ങിയ എട്ട് പഞ്ചായത്തുകൾ ചേർന്നതാണ് തൃത്താല മണ്ഡലം. നിലവിൽ തൃത്താലയുടെ ജനപ്രതിനിധി ബഹു: തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയായ.എം.ബി .രാജേഷാണ്.
പതിറ്റാണ്ടുകളായി കേരളത്തിൻ്റെ സാമൂഹ്യ രാഷ്ട്രീയ വൈജ്ഞാനിക ജീവകാരുണ്യ മേഖലയിലെ നിറസാന്നിധ്യവും ഊർജ്ജസ്വലനായ പാർലമെന്റേറിയനും നിലവിൽ തൃത്താലയുടെ ജനപ്രതിനിധിയുമായ ബഹുമാനപ്പെട്ട മന്ത്രി എം ബി രാജേഷ് അവർകളുടെ ഉപദേശ നിർദ്ദേശാനുസരണം നടപ്പിലാക്കുന്ന ഒരു ജീവകാരുണ്യ പദ്ധതിയാണ് അൻപോടെ തൃത്താല. തൃത്താലയിലെ പൊതുരംഗത്തും, ജീവകാരുണ്യ മേഖലയിൽ, ആരോഗ്യമേഖലയിൽ ഒക്കെ പ്രവർത്തിക്കുന്ന പ്രമുഖ ഭിഷഗ്വരൻമാർ അടങ്ങുന്ന വ്യക്തിത്വങ്ങളുടെ നേതൃത്വത്തിലാണ് ഈ പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കിയിട്ടുള്ളത്. സൊസൈറ്റി രജിസ്ട്രേഷൻ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത സ്ഥാപനമാണ് അൻപോടെ തൃത്താല.
തൃത്താല മണ്ഡലത്തിൽ നടപ്പിലാക്കിയ സമഗ്ര ആരോഗ്യ സംരക്ഷണ പദ്ധതിയാണിത് . മണ്ഡലത്തിലെ താഴ്ന്ന വരുമാനക്കാരായ ആളുകൾക്ക് മരുന്ന് ഉൾപ്പെടെ ചികിത്സ സഹായം നടപ്പിലാക്കുന്ന പദ്ധതിയാണ്. ജനറിക് മരുന്നുകൾ മാത്രമാണ് ഈ പദ്ധതി വഴി വിതരണം ചെയ്യുന്നത്.
മണ്ഡലത്തിൽ നിന്നും ലഭിക്കുന്ന അപേക്ഷകരെ നേരിട്ട് സന്ദർശിച്ച് ഡോക്ടർമാർ ഉൾപ്പെടുന്ന സമിതിയാണ് ശുപാർശ ചെയ്യുന്നത്. ശുപാർശ പ്രകാരം മുൻഗണന ക്രമം നിശ്ചയിക്കുന്ന വിവിധ ഘടകങ്ങൾ പരിശോധിച്ച് സമിതി നൽകുന്ന പോയിൻറ് കളുടെ അടിസ്ഥാനത്തിലാണ് ഗുണഭോക്തൃ പട്ടിക തയ്യാറാക്കുന്നത്. ഗുണഭോക്താക്കളുടെ തിരഞ്ഞെടുപ്പ് പരിപൂർണ്ണമായതും സുതാര്യമായതും മറ്റു പരിഗണനകൾ ഒന്നും തന്നെ ഇല്ലാത്ത വിധം പദ്ധതി നടപ്പിലാക്കുന്നതാണ്. മരുന്നുകൾ സന്നദ്ധപ്രവർത്തകർ മുഖേന രോഗികൾക്ക് കൃത്യമായ ഇടവേളയിൽ എത്തുന്ന തരത്തിലുള്ള പദ്ധതിയാണ് വിഭാവനം ചെയ്തിട്ടുള്ളത്.
സുമനസുകളായ പൊതുജനങ്ങൾ മുഖേനെ ക്രൗഡ് ഫണ്ടിംഗ് രീതിയിലാണ് പദ്ധതിക്കാവശ്യമായ ധനം കണ്ടെത്തുന്നത്.പ്രതിമാസം 100 രൂപ വീതം സംഭാവന നൽകാൻ തയ്യാറുള്ള ആളുകളെ കണ്ടെത്തിയാണ് ഇത് സാധ്യമാക്കുന്നത്.
പ്രതിമാസം 100 രൂപ ഈ പദ്ധതിക്ക് നീക്കിവെക്കാൻ തയ്യാറാവുന്നതോടെ താങ്കളും ഈ മഹത്തായ പദ്ധതിയുടെ ഭാഗമാവുകയാണ്.
ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ്, ഗൂഗിൾ പേ, യുപിഐ തുടങ്ങിയ പെയ്മെന്റ് സംവിധാനത്തിലൂടെ ഈ പദ്ധതിയുടെ ഭാഗമാവാൻ സൗകര്യപ്പെടുത്തിയിട്ടുണ്ട്.
രജിസ്റ്റർ ചെയ്യുന്ന ഓരോ അംഗത്തിന്റെയും അക്കൗണ്ടിൽ നിന്ന് പ്രതിമാസം 100 രൂപ പ്രകാരം ഓട്ടോമാറ്റിക്കായി പിൻവലിക്കുന്ന രീതിയാണ് സ്വീകരിച്ചിരിക്കുന്നത്. പദ്ധതിയുടെ സംക്ഷിപ്തമായ വിവരം എല്ലാ മാസവും വാട്സാപ്പ് മുഖേന അറിയിക്കുന്നതുമാണ്. ബന്ധുക്കളെയും സുഹൃത്തുക്കളെയും കൂടി ഇതിൽ പങ്കെടുപ്പിച്ച് ഈ സദുദ്യമം വിജയിപ്പിക്കാൻ അഭ്യർത്ഥിക്കുന്നു.